Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള സൗജന്യ ഒ പി ടിക്കറ്റ് നിർത്തലാക്കി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് സൗജന്യമായി ഒപി ടിക്കറ്റ് നൽകുന്നത് നിർത്തിവച്ചു. നവജാത ശിശുക്കൾ മുതൽ 18 വയസു വരെയുള്ളവർ അഞ്ച്രൂപ നൽകി വേണം ഒപി ടിക്കറ്റെടുക്കാൻ. ആരോഗ്യകിരണം പദ്ധതി മുടങ്ങിയതോടെയാണ്കുട്ടികൾക്കും ഒപി ടിക്കറ്റിന് കാശ് വാങ്ങി തുടങ്ങിയത്.

കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ APL, BPL വ്യത്യാസമില്ലാതെ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് ഒപി ടിക്കറ്റ് സൗജന്യമാക്കിയിരുന്നത്. ആരോഗ്യ കിരണം പദ്ധതി മുടങ്ങിയതോടെയാണ് ഒപി ടിക്കറ്റിന് പണമടക്കേണ്ട സാഹചര്യമുണ്ടായത്.

രണ്ട് വർഷത്തോളമായി പദ്ധതി മുടങ്ങിയിട്ട്. സർക്കാർ പണം നൽകാതെ വന്നതോടെ കുട്ടികൾക്കുള്ള വിവിധ സൗജന്യ പരിശോധനകളും മുടങ്ങി. സർക്കാർ ആശുപത്രികളുമായി കരാറിലേർപ്പെട്ടിരുന്ന ലാബുകളും മറ്റ് സ്ഥാപനങ്ങളും കരാർ അവസാനിപ്പിച്ചു.സൗജന്യ ചികിത്സ മുടങ്ങിയിട്ട് മാസങ്ങൾ ആയെങ്കിലും ആശുപത്രികളിൽ ഒപി ടിക്കറ്റിന് പണം ഈടാക്കിയിരുന്നില്ല. എന്നാൽ ആരോഗ്യ കിരണം പദ്ധതിയിലൂടെയുളള പണം പൂർണമായും നിലച്ചതോടെ അതും അവസാനിപ്പിച്ചിരിക്കയാണ്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *