ഹൈദരാബാദ് ∙ ഓഫിസിൽ മദ്യപിച്ചെത്തി ഛർദിച്ച ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജീവനക്കാരെ കൊണ്ട് ഓഫിസ് മുറി വൃത്തിയാക്കിപ്പിച്ചു. രച്ചകൊണ്ട ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സുധീർ ബാബു മല്ല റെഡ്ഡിക്കു നേരെയാണ് ആരോപണം. സംഭവം വിവാദമായതോടെ ഇയാളെ ഹൈദരാബാദിലെ കമ്മിഷണർ ഓഫിസിൽനിന്നു സ്ഥലംമാറ്റി.
ഛർദിച്ച ശേഷം ജീവനക്കാരെക്കൊണ്ട് തറയും പരിസരവും വൃത്തിയാക്കാൻ സുധീർ ബാബു നിർബന്ധിക്കുകയായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് സുധീർ ബാബുവിനെ സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. റോഡ് സുരക്ഷാ ഡിസിപി കെ. മനോഹർ സുധീർ ബാബുവിന്റെ ചുമതലകൾ ഏറ്റെടുത്തു.