Listen live radio

രണ്ട് കോടി രൂപയുടെ ഫോൺ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകി മാംഗോ ഫോൺ

after post image
0

- Advertisement -

ഇന്ത്യൻ imei പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യയിലെ ഏക മാനുഫാക്ചറിങ്ങ് കമ്പനിയായ എം ഫോൺ കോവിഡ് 19 മഹാമാരിയെ തുടർന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്തത് മൂലം ജൂൺ ഒന്നുമുതൽ മുതൽ ഓൺലൈൻ വിദ്യാഭ്യാസം നടന്നു വരുന്നതിനിടയിൽ കേരളത്തിലെ നിർധനരായ നിരവധി വിദ്യാർത്ഥികൾക്ക് ഈ വിദ്യാഭ്യാസത്തിന് ഭാഗമാകാൻ കഴിയാതെ ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇടപെടൽ. കൂടാതെ ഇന്നലത്തെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത മനോവിഷമത്തൽ വളാംചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സാഹചര്യത്തിലും കഴിയാവുന്നത്ര നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്നതിന് ആവശ്യമായ സ്മാർട്ട്ഫോണുകൾ സൗജന്യച്ചു നൽകുന്നതിന് മലയാളികളുടെ ഉടമസ്ഥതയിലുള്ള മാംഗോ ഫോൺ (എം ഫോൺ)
നടപടി തുടങ്ങി.
നിരവധി സന്നദ്ധസംഘടനകളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും യും,ആർഷഭാരതിന്റെയും ,സേവ് വയനാടിന്റെയും , മൂങ്ങനാനി ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹായത്തോടുകൂടി കേരളത്തിലെ എല്ലാ ജില്ലകളിലും ഉള്ള നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തി മൊത്തമായി രണ്ട് കോടി രുപ വിലമതിക്കുന്ന ഫോണുകൾ കൈമാറിക്കൊണ്ടിരിക്കുകയാണ് .കുടാതെ ഈ പ്രത്യേക സാഹചര്യം പരിഗണിച്ച് പകുതിയിൽ താഴെ വിലയ്ക്ക് ഏതാനും ദിവസം www.mphone.in എന്ന വെബ് സൈറ്റിൽ നിന്നും സ്മാർട്ട്ഫോണുകൾ അലഭ്യമാക്കുന്നതിനുള്ള നടപടിയും കമ്പനി സ്വീകരിച്ചിട്ടുണ്ട് ., അതാത് ദിവസങ്ങളിൽ വാങ്ങുന്ന ഫോണുകൾ 24 മണിക്കൂറിനുള്ളിൽ കസ്റ്റമർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടിയും കമ്പനി സ്വീകരിച്ചിട്ടുണ്ട് .കേരളത്തിലെ ഏക സ്മാർട്ട്ഫോൺ കമ്പനി എന്ന നിലയ്ക്ക് ഈ മഹാമാരിയുടെ സമയത്ത് കേരളത്തിലെ വിദ്യാർത്ഥികളെ സഹായിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യം ഉണ്ടെന്ന് കമ്പനിയുടെ ചെയർമാൻ റോജി അഗസ്റ്റിൻ പറഞ്ഞു.

Leave A Reply

Your email address will not be published.