Latest

2024ല്‍ 84,000ലധികം ഇന്ത്യന്‍ ഗെയിമിങ് അക്കൗണ്ടുകള്‍ ചോര്‍ന്നു; മുന്നറിയിപ്പ്

ന്യൂഡല്‍ഹി: 2024ല്‍ ഇന്ത്യയില്‍ 84,000ലധികം ഓണ്‍ലൈന്‍ ഗെയിമിങ് അക്കൗണ്ട് ഉപയോക്തൃ വിവരങ്ങള്‍ ചോര്‍ന്നതായി ആഗോള സൈബര്‍ സെക്യൂരിറ്റി കമ്പനിയായ കാസ്പെര്‍സ്‌കി. ഗെയിമിങ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചോര്‍ച്ച നടന്നത് തായ്‌ലന്‍ഡിലാണ്. ഏറ്റവും കുറവ് സിംഗപ്പൂരിലാണെന്നും കാസ്‌പെര്‍സ്‌കി അറിയിച്ചു.

ഗെയിമിങ്ങിന്റെ ആഗോള പ്രഭവകേന്ദ്രമായി ഏഷ്യ- പസഫിക് മേഖല ഉയര്‍ന്നുവന്നിട്ടുണ്ട്. ലോകത്തിലെ പകുതിയിലധികം ഗെയിമര്‍മാരും ഇവിടെയാണ്. ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ വിപണികളും തെക്കുകിഴക്കന്‍ ഏഷ്യയിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളുമാണ് ഗണ്യമായ സംഭാവന നല്‍കുന്നത്.

തായ്‌ലന്‍ഡില്‍ 1,62,892 അക്കൗണ്ടുകളാണ് ചോര്‍ന്നതെന്ന് കാസ്പെര്‍സ്‌കിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഫിലിപ്പീന്‍സ് 99,273, വിയറ്റ്‌നാം 87,969, ഇന്ത്യ 84,262, ഇന്തോനേഷ്യ 69,909 എന്നിങ്ങനെയാണ് ഓണ്‍ലൈന്‍ ഗെയിമിങ് അക്കൗണ്ട് ചോര്‍ന്ന മറ്റു രാജ്യങ്ങളുടെ കണക്ക്. മേഖലയില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന യുവതീയുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. അതിനാല്‍, ഡാറ്റ മോഷ്ടിക്കുന്ന സൈബര്‍ ഭീഷണികളുടെ വിളനിലമായി ഈ മേഖല അതിവേഗം മാറുന്നതില്‍ അതിശയിക്കാനില്ലെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.