പ്രതിവർഷം 1.2 കോടി രൂപ ശമ്പളമുള്ള ജോലി, ആഢംബര ജീവിതം, ഉയർന്ന പദവി ഇതെല്ലാം ഒരു നിമിഷം കൊണ്ട് ഉപേക്ഷിച്ച് ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാൻ തീരുമാനിച്ച ഒരു യുവാവിന്‍റെ പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ വൈറലാകുന്നത്. കോളജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജോലിയിലേക്ക് കടന്ന യുവാവ് വർഷങ്ങൾ കൊണ്ട് സമ്പാദിച്ചത് കോടികളാണ്.സ്റ്റാർട്ടപ്പ് കമ്പനികളിൽ പ്രവർത്തിച്ച് ഗോ-ടു-മാർക്കറ്റ് ടീമുകളെ നയിച്ചാണ് യുവാവ് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്.
ഏറ്റവും പുതിയ ജോലിക്ക് പ്രതിവര്‍ഷം 1.2 കോടി രൂപ ശമ്പളമുണ്ടായിരുന്നു, ഒപ്പം വർക്ക് ഫ്രം ഹോം സൗകര്യവും കമ്പനി നല്‍കിയിരുന്നു. രണ്ടുമാസം മുന്‍പാണ് യുവാവിന്‍റെ ഭാര്യ ഗര്‍ഭിണിയാകുന്നത്. ഗർഭകാലം സുരക്ഷിതമാക്കാന്‍ ഒരു വർഷം ജോലിയിൽ നിന്ന് അവധിയെടുക്കാൻ ഇയാൾ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ, ഭാര്യ ജോലി തുടരാൻ തീരുമാനിച്ചു. ഇതോടെയാണ് വീട്ടിലെ കാര്യങ്ങള്‍ നോക്കാനും ഭാര്യയെ പരിചരിക്കാനുമായി യുവാവ് ജോലി രാജിവച്ചത്.
തന്റെ പരിചയവും ബന്ധങ്ങളും വച്ച് മറ്റൊരു ജോലി പിന്നീട് കണ്ടെത്തുക പ്രയാസകരമാവില്ല എന്നും ഇപ്പോള്‍ ഈ ജോലി രാജിവച്ചതില്‍ തനിക്ക് കുറ്റബോധമില്ലെന്നുമാണ് യുവാവ് പറയുന്നത്. ഗര്‍ഭക്കാലത്ത് ഭാര്യയെ പരിചരിക്കാന്‍ ലഭിച്ച സമയം നന്നായി ആസ്വദിക്കുമെന്നും യുവാവ് പറയുന്നുണ്ട്. യുവാവിന്‍റെ പോസ്റ്റിന് നിരവധി പേരാണ് കമന്‍റുമായെത്തുന്നത്. യുവാവ് നല്ലൊരു മനുഷ്യനും ഭര്‍ത്താവുമാണെന്നാണ് ഭൂരിഭാഗം കമന്‍റുകളും.