മാനന്തവാടി:”ഭരണഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം! എന്ന ലക്ഷ്യവുമായി യുവസംഗമം സംഘടിപ്പിക്കും. വൈകുന്നേരം നാല് മണിക്ക് പനമരത്ത് എഐവൈ എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും നടക്കും.എ ഐ വൈ എഫ് മുൻ ദേശീയ നിർവാഹക സമതി അംഗം അഡ്വ.പ്രശാന്ത് രാജൻ ഉദ്ഘാടനം ചെയ്യും.എ.ഐ വൈഎഫ് ജില്ലാ പ്രസിഡൻ്റ് എം.സി സുമേഷ് അധ്യക്ഷത വഹിക്കും.
സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, എ.ഐ വൈ എഫ് ജില്ലാ സെക്രട്ടറി നിഖിൽ പത്മനഭൻ, സിപിഐ പനമരം മണ്ഡലം സെക്രട്ടറി ആലി നിരുവാൾ, റഹിം സി എം, സ്വരാജ് വി.പി, വിൻസെൻ്റ്, രാജേഷ് വൈത്തിരി, ജെസ്മിൽ അമിൻ എന്നിവർ പ്രസംഗിക്കും.