Tuesday, 20 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

‘പ്രധാനമന്ത്രി വയനാട് ദുരന്തത്തിന്റെ വ്യാപ്തി കണ്ടതാണ്; പക്ഷേ ഒറ്റ രൂപ കിട്ടിയില്ല, നമുക്ക് നാമേ തുണ എന്ന അവസ്ഥ വന്നു’: അമിത് ഷായ്ക്ക് മറുപടി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ദുരന്തനിവാരണ ഫണ്ടിന്റെ കാര്യത്തിൽ പരസ്യസംവാദത്തിന് തയാറാണെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തനിവാരണ ഫണ്ട് സംസ്ഥാനങ്ങളുടെ അവകാശമാണെന്നും കേന്ദ്രസർക്കാരിന്റെ ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.‘കോൺക്ലേവിൽ പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യസംവാദത്തിന് ‌എന്നെ വെല്ലുവിളിച്ചു.

ബിജെപി സർക്കാരാണ് ഏറ്റവും കൂടുതൽ പണം കേരളത്തിനു തന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ബിജെപി സർക്കാർ വരുന്നതിനു മുൻപുള്ള സർക്കാർ 1300 കോടി രൂപയാണു ദുരന്തനിവാരണ നിധിയിലേക്ക് തന്നതെന്നും, 2014നു ശേഷം ബിജെപി സർക്കാർ 5000 കോടി രൂപ നല്‍കിയെന്നുമാണു അമിത്ഷാ പറഞ്ഞത്. ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം ഓരോ 5 വർഷം കൂടുമ്പോഴും ധനകാര്യ കമ്മിഷനെ നിയമിക്കാന്‍ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണ്. ഇത് ഭരണഘടനയിൽ എഴുതി ചേർത്ത സംസ്ഥാനങ്ങളുടെ അവകാശത്തിന്റെ ഭാഗമാണ്. ഇത് കേന്ദ്രസർക്കാരിന്റെയോ ഭരണകക്ഷിയുടേയും ഔദാര്യമല്ല’–മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ വാക്കുകൾ വിശദമായികേന്ദ്ര ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾക്കുള്ള കേന്ദ്രവിഹിതം നിശ്ചയിക്കാറുണ്ട്. കമ്മിഷൻ ശുപാർശ പ്രകാരമുള്ള ഫണ്ട് സംസ്ഥാനങ്ങൾക്ക് ലഭിക്കണം.

ഇത് കേരളത്തിനു മാത്രം കേന്ദ്രം തരുന്ന പ്രത്യേക ഫണ്ടല്ല. അത് കേന്ദ്ര ആഭ്യന്തരമന്ത്രി ഓർക്കേണ്ടതായിരുന്നു. ദുരന്ത പ്രതികരണനിധിയുടെ വലുപ്പം നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരല്ല, ധനകാര്യ കമ്മിഷനാണ്. ഈ ഭരണഘടനാദത്തമായ അവകാശത്തെ ബിജെപി സർക്കാരിന്റെ ഔദാര്യമാണെന്നു വ്യാഖ്യാനിക്കുന്നത് വസ്തുതാവിരുദ്ധമാണ്, സംസ്ഥാനത്തോടുള്ള അവഹേളനമാണത്. പ്രധാനമന്ത്രി വയനാട് ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് കണ്ടതാണ്. എന്നാൽ, ഒരു രൂപയും കേരളത്തിനു പ്രത്യേകമായി കിട്ടിയില്ല എന്ന കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി ഓർക്കേണ്ടതായിരുന്നു.പ്രളയ സമയത്ത് നാടാകെ തകർന്നു. ആ സമയത്ത് ലോകരാഷ്ട്രങ്ങൾ കേരളത്തെ സഹായിക്കാനെത്തിയപ്പോൾ സഹായം സ്വീകരിക്കില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചു. ഗുജറാത്തിൽ ഭൂകമ്പമുണ്ടായപ്പോൾ രാജ്യത്തിനു പുറത്തുനിന്നുള്ള സഹായം സ്വീകരിച്ചിരുന്നു.

അന്ന് നരേന്ദ്ര മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. കേരളത്തിൽ ദുരന്തമുണ്ടായപ്പോൾ സഹായം സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ല. വിദേശമലയാളികൾ പ്രളയ സമയത്തു കേരളത്തെ സഹായിക്കാനെത്തി. എന്നാൽ, മന്ത്രിമാർക്ക് വിദേശ സന്ദർശനത്തിനുള്ള അനുമതി കേന്ദ്രം നിഷേധിച്ചു. അതും കേന്ദ്ര ആഭ്യന്തരമന്ത്രി ഓർക്കണമായിരുന്നു. നമുക്ക് നാമേ തുണ എന്ന അവസ്ഥ വന്നു. എന്നാൽ നാം അതിജീവനത്തിന്റെ മറ്റൊരു മാതൃക സൃഷ്ടിച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *