വൈത്തിരി:താമരശ്ശേരി ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു.ചുരത്തില്‍ വീണ വലിയ മരങ്ങളും കല്ലുകളും പോലുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കുന്നതിനാല്‍ ഇപ്പോള്‍ ചുരത്തില്‍ കുടുങ്ങിയ യാത്രികര്‍ അത്യാവശ്യ സാഹചര്യമാണെങ്കില്‍ മറ്റ് വഴികള്‍ ആശ്രയിക്കണെമന്ന് അധികൃതര്‍ അറിയിച്ചു.താമരശ്ശേരി ചുരം വഴി പോകുന്ന വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തു നിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്നും അധികൃതര്‍ അറിയിച്ചു.ചുരം വഴി കടന്ന് പോയ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്.നിലവില്‍ ചുരത്തിലെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.