Listen live radio

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സാലറി ചലഞ്ചുമായി സര്‍ക്കാര്‍

after post image
0

- Advertisement -

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധി മറികടക്കാന്‍ വീണ്ടും സാലറി ചലഞ്ചുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടുന്നത്. പ്രത്യേക കാലഘട്ടത്തില്‍ ജീവനക്കാര്‍ സഹായിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിവരികയാണ്.
അധ്യാപകരുടെയും സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതായാണ് സൂചന. ജീവനക്കാര്‍ സ്വമേധയാ പണം നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.വൈദ്യുതി ബോർഡ് ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം കൊറോണ പ്രതിരോധത്തിനായി  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ മന്ത്രി എം എം മണിയും ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ പ്രതിരോധത്തിനായി വന്‍ വ്യവസായികളായ എം എ യൂസഫലി, കല്യാണരാമന്‍ തുടങ്ങി നിരവധിപേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.