Wayanad

കുട്ടികളിലെ ഫിസിക്കൽ ഫിറ്റ്നസ് ലിറ്ററിൻ പരിശീലനം തുടങ്ങി

ഐസിഎസ്എസ്ആര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷില്‍ സയന്‍സ് റിസര്‍ച്ച് കാലിക്കറ്റ് സര്‍വ്വകലാശാല നടപ്പിലാക്കുന്ന കുട്ടികളിലെ ഫിസിക്കല്‍ ഫിറ്റ്‌നസ് ലിറ്ററിസി തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഉദ്ഘാടനം നീലഗിരി ക്യാമ്പസില്‍ സംഘടിപ്പിച്ചു.നീലഗിരി കോളേജ് മനേജിംങ്ങ് ഡയറക്ടര്‍ ഡോ. റാഷിദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു.

നീലഗിരി ജില്ലയിലെ പന്തല്ലൂര്‍ താലൂക്കില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 10 ഗവണ്‍മെന്റ് പ്രൈവറ്റ് സ്‌കൂളുകള്‍ പങ്കെടുത്തു. ഗവണ്‍. പ്രൈമറി സ്‌കൂള്‍ എരുമാട്, പ്രൈമറി സ്‌കൂള്‍ മണ്ണാത്തിവയല്‍, സേക്രട്ട് ഹാര്‍ട്ട്, കയ്യുന്നി, നീലഗിരി മൊട്രിക്കുലേഷന്‍ കയ്യുന്നി, ഹോളി ക്രോസ് ദേവര്‍ശോല, പ്രൈമറി സ്‌കൂള്‍ മാറാടി പനഞ്ചിറ, പ്രൈമറി സ്‌കൂള്‍ അമ്പലവയല്‍, പ്രൈമറി സ്‌കൂള്‍ അമ്പലമൂല, കുട്ടികളില്‍ നാലു വര്‍ഷം കായിക ക്ഷമത പരിശോധിച്ച് സ്‌ക്കില്‍ ഡവലപ്‌മെന്റ് പരിശീലനം നടപ്പിലാക്കും. ഡോ. സരില്‍ വര്‍ഗീസ് (കായിക വിഭാഗം മേധാവി നീലഗിരി കോളേജ് താളൂര്‍, കഇടടഞ പ്രെജകറ്റ് ഫീല്‍ഡ് ഇന്‍വെസ്റ്റീഗേറ്റര്‍ തമിഴ്‌നാട് ,.ചഏഏടഒ സ്‌പോര്‍ട്ട്‌സ് & ഹെല്‍ത്ത് കണ്‍സണ്‍ട്ടന്റ്.) ഡോ.സക്കീര്‍ ഹുസൈന്‍ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ് എന്നിവര്‍ പങ്കെടുത്തു.തുടർന്ന് വായിക്കുക : https://newswayanad.in/2025/09/123170 ന്യൂസ് വയനാടിൽ അംഗമാകാനുള്ള ലിങ്ക് ->> https://chat.whatsapp.com/DQTao3Wz5NeIEiyMt07lPe?mode=ac_t

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.