പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി(39)യെയാണ് ഭർത്താവ് ഐസക്ക്, കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. പുനലൂരിലെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളിലെ അനധ്യാപികയാണ് ശാലിനി. സംഭവത്തിനുശേഷം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ഐസക് കൊലപാതകത്തിന്റെ വിവരങ്ങൾ വിശദീകരിച്ചിരുന്നു. പിന്നാലെ പുനലൂർ പൊലീസിൽ കീഴടങ്ങി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഇന്നുരാവിലെ ആറുമണിയോടെയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തുമ്പോൾ ദമ്പതികളുടെ പത്തൊൻപതും പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളും വീട്ടിലുണ്ടായിരുന്നു. സംശയത്തെത്തുടർന്നാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഐസക്കും ശാലിനിയും വെവ്വേറെയാണ് താമസിച്ചിരുന്നത്.














