മാനന്തവാടി: പാണ്ടിക്കടവ് കണ്ടത്തുവയൽ റോഡിലെ ഇരുവശങ്ങളിലുമായി കാടുകൾ പടർന്ന് ഇത് വഴി പോകുന്ന വാഹനങ്ങൾക്ക് അപകട സാധ്യത പതിയിരിക്കുന്നു. ദിവസേന വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് വാഹനങ്ങളും കാൽ നട യാത്രക്കാരും ആശ്രയിക്കുന്ന റോഡിൽ അപകടങ്ങളും പതിവാണ്. റോഡിലെ കാടുകൾ ഉടൻ വെട്ടി അപകടം ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് പാണ്ടിക്കടവ് ശാഖാ കമ്മറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് മാനന്തവാടി പി ഡബ്ല്യൂ ഡി എൻഞ്ചിനീയർക്ക് പരാതി നൽകി.














