Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ടൗൺഷിപ്പിൽ അനർഹർക്ക് വീട്; അന്വേഷണത്തിന് വിജിലൻസ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൽപറ്റ ∙ മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ അനർഹരെ ഉൾപെടുത്തിയതിൽ അന്വേഷണത്തിനു വിജിലൻസ്. ചില റവന്യു ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ദുരന്തബാധിതർ അല്ലാത്തവരെപ്പോലും ടൗൺഷിപ് ഗുണഭോക്തൃ പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ടെന്നാണു വിജിലൻസിനു ലഭിച്ച വിവരം. പ്രാഥമിക വിവരശേഖരണം നടത്തിയതായും ഡയറക്ടറേറ്റിൽനിന്ന് അനുമതി കിട്ടിയാലുടൻ വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ദുരന്ത ബാധിതരല്ലാത്തവരും മറ്റിടങ്ങളിൽ സ്വന്തമായി വീടുള്ളവരും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടു. ഒരു വീട്ടിൽ കുടുംബസമേതം താമസിച്ചിരുന്ന പലരും പിന്നീടുണ്ടാക്കിയ രേഖകളുടെ സഹായത്തോടെ ടൗൺഷിപ്പിൽ ഒന്നിലധികം വീടുകൾക്ക് അർഹത നേടിയതായും ആരോപണമുയർന്നിട്ടുണ്ട്. പുനരധിവാസ പട്ടികയിൽ ഉൾപെട്ട 105 പേർക്ക് 15 ലക്ഷം രൂപ വീതം നൽകിയതിലടക്കം സാമ്പത്തിക അഴിമതി നടന്നതായി ചൂണ്ടിക്കാട്ടി ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ആക്‌ഷൻ കൗൺസിൽ രംഗത്തെത്തിയിരുന്നു. ദുരന്തബാധിത ലിസ്റ്റിൽ പേരില്ലാത്തവർക്കുപോലും ബത്തയായി മാസംതോറും 9000 രൂപ വീതം നൽകുന്നു. 49 പേരെക്കൂടി ഉൾപ്പെടുത്തി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പട്ടികയിൽ മാത്രം 12 അനർഹരുണ്ടെന്നും ഇനിയും 88 ദുരന്തബാധിത കുടുംബങ്ങൾ ടൗൺഷിപ് പദ്ധതിക്കു പുറത്താണെന്നും ജനശബ്ദം ഭാരവാഹികൾ പറയുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *