കൽപ്പറ്റ: ജീവിതോത്സവം 2025 പദ്ധതിയുടെ ഭാഗമായുള്ള 21 ദിന ചലഞ്ചുകളുടെ ഭാഗമായി രണ്ടാം ദിനത്തിൽ ഒപ്പുമരം ഒരുക്കി എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് വൊളണ്ടിയർമാർ.
വൊളണ്ടിയേഴ്സ് ചാർട്ടുകൾ കൊണ്ടുവരുകയും അതിൽ ആകർഷണമായ വാചകങ്ങൾ എഴുതി വിദ്യാലയ പരിസരത്തെ മരത്തിൽ പ്രദർശിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം വിവേകാനന്ദൻ ഇത്തരം പ്രവർത്തനം സമൂഹത്തിന് നൽകുന്ന അവബോധത്തെക്കുറിച്ച് സംസാരിച്ച് പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. എൻ. എസ് എസ് ജില്ലാ കൺവീനർ കെ എസ് ശ്യാൽ, സീനിയർ അസിസ്റ്റൻ്റ് എം. പി. ജഷീന, സ്റ്റാഫ് സെക്രട്ടറി പി.പി അജിത്ത്,കെ. സുഭാഷ്, കെ. ആർ ബിനീഷ്, എൻ എസ് എസ് ലീഡർമാരായ എയ്ഞ്ചൽ മരിയ ബിനു, അമൻ മുജീഷ്, കൃഷ്ണ വിനോദ് എന്നിവർ പങ്കെടുത്തു.














