കൽപ്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ (ഡി.സി.സി.) പുതിയ പ്രസിഡന്റായി കെ.പി.സി.സി. സെക്രട്ടറി അഡ്വ. ടി.ജെ. ഐസക്കിനെ നിയമിച്ചു. എൻ.ഡി. അപ്പച്ചൻ രാജിവെച്ച ഒഴിവിലാണ് നിയമനം.വിവാദങ്ങളെ തുടർന്ന് എൻ.ഡി. അപ്പച്ചൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് കെ.പി.സി.സി. നേതൃത്വം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്.