മാനന്തവാടി: പാലാക്കുളി – ചെറുപുഴ റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും മുൻസിപ്പാലിറ്റി അധികൃതർ തിരിഞ്ഞു നോക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി മുൻസിപ്പൽ കമ്മിറ്റി ആരോപിച്ചു. റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ ബി.ജെ.പി പ്രതിഷേധിച്ചു.
മണ്ഢലം പ്രസിഡൻ്റ് സുമ രാമൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ഇല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ബി.ജെ.പി. മുൻസിപ്പൽ കമ്മിറ്റി വൈസ് . പ്രസിഡൻ്റ് പി. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഒബിസി മോർച്ച ജില്ല ജന: സെക്രട്ടറി ഗിരീഷ് കട്ടക്കളം , യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീജിത്ത് കണിയാരം , യുവമോർച്ച ജില്ലാ സെക്രട്ടറി അരുൺ രമേശ്, രാജഗോപാൽ, ഷീനൂപ് എന്നിവർ സംസാരിച്ചു














