നടവയൽ : വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാൾ ഓസാനം ഭവനിൽ സമുചിതമായി ആചരിച്ചു. തിരുനാൾ ആഘോഷങ്ങൾക്ക് കുറുമ്പാല, മരകാവ് കോൺഫറൻസുകൾ നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് ഓസാനം ഭവനിൽ ചേർന്ന യോഗത്തിൽ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി മാനന്തവാടി സെൻട്രൽ കൗൺസിൽ പ്രസിഡന്റും ഓസാനം ഭവൻ ചെയർമാനുമായ ബ്രദർ ഷൈജൻ തടങ്ങഴി അധ്യക്ഷത വഹിച്ചു.
മുൻ സി.സി പ്രസിഡന്റ് ബ്രദർ ബാബു നമ്പുടാകം തിരുനാൾ സന്ദേശം നൽകി .സി.സി. ആത്മീയ ഉപദേഷ്ടാവ് ഫാദർ ജോജോ കുടക്കച്ചിറ ആത്മീയ സന്ദേശം നൽകി സി .സി ജനറൽ സെക്രട്ടറിയുo ഓസാനം ഭവൻ സെക്രട്ടറിയുമായ മ ബ്രദർ രാജു വലിയാറ, കുറുമ്പാല എ.സി. പ്രസിഡന്റ് സിസ്റ്റർ ലിസി കൂവക്കൽ, കൊട്ടിയൂർ എ.സി പ്രസിഡന്റ് സിസ്റ്റർ പ്രിയ തടങ്കഴി, ഓസാനം ഭവൻ മാനേജർ ബ്രദർ റോയി ലൂയിസ്, ഓസാനം ഭവൻ ട്രഷറർ ബ്രദർ ജോർജ് പറമ്പൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ബ്രദർ ഷൈജൻ തടങ്ങഴി, ബ്രദർ ബാബു നമ്പുടാകം എന്നിവർ ചേർന്ന് കേക്ക് മുറിച്ചു .വിവാഹത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന മത്തായി -മേരി മൂങ്ങനാനി ദമ്പതികളെ ആദരിച്ചു. കുറുമ്പാല കോൺഫ്രൻസ് സ്നേഹവിരുന്ന് നടത്തി. മരകാവ് കോൺഫ്രൻസ് ഓസാനം ഭവൻ കുടുംബാംഗങ്ങൾക്ക് കേക്ക് വിതരണം ചെയ്തു.