പനമരം:വയനാട് ജില്ലയിലെ തിരികെയെത്തിയ പ്രവാസികൾക്കായി നോർക്കാ റൂട്ട്സും സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഏകദിന ജില്ലാതല സംരംഭകത്വ ശിൽപശാല പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തി.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി.
സി.രവീന്ദ്രൻ,പി.ജി. അനിൽ,സ്മിതാ ചന്ദ്രൻ, ദിലീപ്.പി.സി എന്നിവർ സംസാരിച്ചു.തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റുട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടേയും മറ്റ് പദ്ധതികളുടേയും സേവനങ്ങളുടേയും വിശദാംശങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്തു.














