Wayanad

വസ്ത്രവ്യാപാര സ്ഥാപനത്തിൽ മോഷണം: ബില്ലടക്കാതെ വസ്ത്രങ്ങൾ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ

ബത്തേരി: ബത്തേരിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് ബില്ലടക്കാതെ വസ്ത്രങ്ങൾ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ. കൊല്ലം, കടയ്ക്കൽ, ഏറ്റിൻ കടവ്, സുമയ്യ മൻസിൽ ഷാദിം അസീസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 17355 രൂപ വില വരുന്ന വസ്ത്രങ്ങളാണ് ഒന്നര മാസത്തിനുള്ളിൽ പല തവണകളായി ഇയാൾ കടത്തിക്കൊണ്ട് പോയത്.

യെസ് ഭാരത് വെഡിങ് കളക്ഷനിലാണ് മോഷണം നടന്നത്. 17.08.2025 തിയ്യതിക്കും 26.09.2025 തിയ്യതിക്കും ഇടയിൽ പല ദിവസങ്ങളായി ഇയാൾ മാനേജരോ മറ്റു ജീവനക്കാരോ അറിയാതെ വസ്ത്രങ്ങൾ കടത്തിക്കൊണ്ട് പോകുകയായിരുന്നു. കസ്റ്റമർ പർച്ചേസ് ചെയ്യുന്ന ബില്ലിന്റെ കോപ്പിയും ക്യാഷ് അടച്ച ബില്ലിന്റെ കോപ്പിയും കൈവശപ്പെടുത്തി കളവ് ചെയ്ത വസ്ത്രങ്ങൾ പാക്ക് ചെയ്ത് അതിനു മുകളിൽ ഒട്ടിച്ച്‌ പാക്കിങ് സെക്ഷനിൽ അടച്ച ബിൽ കാണിച്ചാണ് വസ്ത്രങ്ങൾ കടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർ എം.രവീന്ദ്രന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.