Wayanad

പാളക്കൊല്ലി-ചേകാടി റോഡ് തകർന്ന നിലയിൽ; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപക പരാതി

പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ പാളക്കൊല്ലി-ചേകാടി റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപക പരാതി. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതപൂർണ്ണമായിട്ടും റീ-ടാർ ചെയ്യാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.പാളക്കൊല്ലി മുതൽ ചേകാടി വരെയുള്ള അഞ്ച് കിലോമീറ്ററോളം ദൂരം വനത്തിലൂടെയാണ് കടന്നുപോകുന്നത്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും സർവീസ് നടത്തുന്ന ഈ പാതയുടെ പല ഭാഗങ്ങളും പൂർണ്ണമായും തകർന്ന് കുണ്ടും കുഴിയുമായി മാറിയിരിക്കുകയാണ്.

കർണാടകയിലേക്ക് പോകാൻ ഈ പ്രദേശങ്ങളിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നതും ഈ റോഡിനെയാണ്.ഓരോ സാമ്പത്തിക വർഷത്തിലും റോഡ് നിർമ്മാണത്തിനായി ഫണ്ട് അനുവദിക്കുമെന്ന് അധികൃതർ ഉറപ്പുനൽകാറുണ്ടെങ്കിലും അതൊന്നും യാഥാർത്ഥ്യമാകുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. വാഗ്ദാനങ്ങൾ നൽകി അധികൃതർ കണ്ണടയ്ക്കുകയാണെന്നും എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.