മാനന്തവാടി: കബനിഗിരി സെൻമേരിസ് എ യു പി സ്കൂളിൽ ബന്തിപൂ കൃഷി വിളവെടുപ്പ് നടത്തി. നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹായത്തോടെ അനിൽ കെ. വി യുടെ സ്ഥലത്ത് ആരംഭിച്ച ബന്തിപൂ കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. മഹാനവമി, വിജയദശമി ആഘോഷത്തോടനുബന്ധിച്ച് പുൽപ്പള്ളി സീതാദേവി ലവകുശ ക്ഷേത്രത്തിലേക്ക് ഈ പൂക്കൾ വിതരണം ചെയ്യ്തു.
ഈ പരിപാടിക്ക് നല്ല പാഠം വിദ്യാർത്ഥി കോഡിനേറ്റർ മാരായ അനോൾഡ അനിൽ, അൽറ്റ ലിജു അധ്യാപക കോഡിനേറ്റർ മാരായ ജെറോം ജെയിംസ്, ലൈസ മാത്യു, അനിൽ.കെ വി, എന്നിവർ നേതൃത്വം നൽകി.














