കൽപ്പറ്റ:സ്നേഹത്തോടെയും സാഹസികവുമായി നായയെ രക്ഷിച്ചപിണങ്ങോട് സ്വദേശിനി ഒ.നസീറയെ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽകൽപ്പറ്റയിൽ ആദരിച്ചു.ചടങ്ങിൽജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു,കെ ശാലിനി തുടങ്ങിയവർ സംബന്ധിച്ചു.
ദിവസങ്ങൾക്കു മുൻപ് എല്ലിൻ കഷ്ണം തൊണ്ടയിൽ കുടുങ്ങിയ നിലയിൽ കണ്ട നായയെ ധീരതയോടെ സമീപിച്ച് വായിൽ നിന്നും എല്ല് പുറത്തെടുക്കുകയായിരുന്നു. നസീറയുടെ ഈ സഹജീവി സ്നേഹത്തിനു നന്ദി സൂചകമായി നായ തൊട്ടടുത്ത ദിവസം തന്നെ അവരെ കാണാൻ വരികയും ചെയ്തു. നസീറയുടെ സഹസീക പ്രവർത്തി എല്ലാ മനുഷ്യർക്കും മാതൃകയും അഭിമാനവുമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.














