Wayanad

കള്ളൻമാർ വിലസുന്നു പോലീസ് നിഷ്ക്രിയം ;യൂത്ത് ലീഗ്

പനമരം.രണ്ട് മാസത്തോളമായി പനമരത്തും പരിസര പ്രദേശങ്ങളിലും രാത്രിയും പകലുമില്ലാതെ കള്ളന്മാർ വിലസുകയാണ്.നിരവധി വീടുകളിലാണ് അടുത്തടുത്ത ദിവസങ്ങളിൽ കള്ളൻക്കയറിയത്.കഴിഞ്ഞ ദിവസം കെല്ലൂർ കാരക്കമലയിൽ അടച്ചിട്ടവീട്ടിൽ വൻ മോഷണം നടന്നു.പൊലീസിന്റെ നേതൃതത്തിൽ നാട്ടുക്കാരുടെ സഹകരണത്തോടെ ജാഗ്രത സമിതി രൂപീകരിച്ചെങ്കിലും പൊലീസിന്റെ നിഷ്ക്രിയത്വം കള്ളന്മാർ മുതലെടുക്കുകയാണ്.അഞ്ചുകുന്ന്,കൂളിവയൽ കൈതക്കൽ മൊക്കം എന്നിവിടങ്ങളിൽ നിരവധി മോഷണ ശ്രമങ്ങൾ ഉണ്ടായി.

വേണ്ടത്ര പോലീസ് സംവിധാനമോ വാഹനമോ ഇല്ലാതെ നട്ടം തിരിയുകയാണ് പനമരം പോലീസ്.രാത്രി കാലങ്ങളിൽ പെട്രോളിംഗ് നടത്താൻ പോലും വാഹന സംവിധാനമില്ല.നിരവധി മോഷണ കേസിലെ പ്രതികളായ രണ്ട് പേരേ ദിവസങ്ങൾക്ക് മുമ്പ് പോലീസ് പിടികൂടിയെങ്കിലും വേണ്ടത്ര ചോദ്യം ചെയ്യാനോ മോഷണ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കാനോ പോലീസ് തയ്യാറാവാത്തത് കടുത്ത പ്രതിഷേധം ഉയരുകയാണ് .പോലീസ് നിഷ്ക്രിയത്വം അവസാനിപ്പിച് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് പനമരം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകും.സ്വാലിഹ് ദയരോത്ത്,ഇസഹാഖ് അഞ്ചുകുന്ന്,ജാഫർ കുണ്ടാല,ബാവ ഷാനവാസ്,ഷബ്നാസ് തുടങ്ങിയവർ പങ്കെടുത്തു

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.