Wayanad

നെൻമേനി വനിതാ ഐ.ടി.ഐ-യിൽ കോൺവൊക്കേഷൻ നടത്തി

ജൂലൈ മാസത്തിൽ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയിച്ച നെൻമേനി ഗവ. വനിതാ ഐ.ടി.ഐ-യിലെ ട്രെയിനികളുടെ കോൺവൊക്കേഷൻ ചടങ്ങ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.അസൈനാർ ഉദ്ഘാടനം ചെയ്തു. നെൻമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു അനന്തൻ സർട്ടിഫിക്കറ്റുകളും മികച്ച വിജയം നേടിയവർക്കുള്ള അനുമോദന പത്രവും വിതരണം ചെയ്തു. വിജ്ഞാന കേരളം ജില്ലാ കോ-ഓർഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ ഭാരവാഹികളായ എം.സലിം, വാസന്തി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി മക്ബൂലത്ത്, സ്റ്റാഫ് സെക്രട്ടറി അതുല്യ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ജീവൻ ജോൺസ് സ്വാഗതവും ഗ്രൂപ്പ് ഇൻസ്ട്രക്ടർ വി.നിഷ നന്ദിയും പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.