കുഞ്ഞോം: ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടീസജ്ജമാക്കിയ വായനമുറി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വായനക്കൂട്ടം റീഡിംഗ് ലോഞ്ച് എന്ന പേരിലാണ് സ്കൂളിൽ വായന സൗകര്യം ഒരുക്കിയത്. സ്കൂൾ എസ് എം സി ചെയർമാൻ ഇബ്രാഹിം കെ എം, പി ടി എ വൈസ് പ്രസിഡണ്ട് ബഷീർ ടി കെ, ഹെഡ്മിസ്ട്രസ്സ് സ്മിത പി, സീനിയർ അസിസ്റ്റൻ്റ് സെമീർ എം എം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.














