കേണിച്ചിറ കേളമംഗലത്ത് വാടകക്ക് സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ കയറി ആക്രമണം. വീട്ടമ്മക്ക് വെട്ടേറ്റു. അഴകത്ത് വീട്ടിൽ സിന്ധു (58) ആക്രമണം തടയാൻ ശ്രമിച്ച ഇവരുടെ മകൾ അഞ്ജലി (28) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വെട്ടി പരിക്കേൽപ്പിച്ച പുൽപ്പള്ളി ചെറ്റപാലം സ്വദേശി ശശിയെ കേണിച്ചിറ പോലീസ് കസ്റ്റഡിയിൽ എടുത്തു .