Listen live radio

കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതികള്‍ പിടിയില്‍

after post image
0

- Advertisement -

തരിയോട്: കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതികള്‍ പിടിയില്‍. പൊഴുതന കാരാട്ട് വീട്ടില്‍ ജംഷീര്‍ അലി (36) കോഴിക്കോട് ബാലുശ്ശേരി കിനാലൂര്‍ അന്‍ഷീദ മന്‍സില്‍ അന്‍സാര്‍ (24) എന്നിവരെയാണ് പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പടിഞ്ഞാറത്തറ എസ് ഐ ഇ കെ അബൂബക്കറും സംഘവും  തരിയോട് 8 ആം മൈലില്‍ നിന്നുമാണ്  ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന  ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 70 ഓളം ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരും മുമ്പ്  സമാനമായ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ജംഷീര്‍ അലി കൊലപാതകം, മോഷണം തുടങ്ങിയ നിരവധി കേസുകളിലും പ്രതിയാണ്. അന്‍സാര്‍ കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കേസിലും, കൂടാതെ മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിലും പ്രതിയാണ്. സീനിയര്‍ സിപിഓ ഹാരിസ് ,സി പി ഒ മാരായ ജംഷീര്‍ ശ്രീജേഷ് ,മുജീബ് , വിജിത്ത് , മിഥുന്‍ , റബിയ്യത്ത് , നിസാബ് തുടങ്ങിയവരും പോലീസ്  സംഘത്തിലുണ്ടായിരുന്നു

 

Leave A Reply

Your email address will not be published.