Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

എം ഡി എം എ യുമായി കോഴിക്കോട് സ്വദേശികള്‍ വയനാട്ടിൽ പിടിയില്‍

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ബത്തേരി: അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍. ബേപ്പൂര്‍,നടുവട്ടം, കൊന്നക്കുഴി വീട്ടില്‍ കെ അഭിലാഷ് (44), നടുവട്ടം, അദീബ് മഹല്‍ വീട്ടില്‍, അദീബ് മുഹമ്മദ് സാലിഹ് (36), കക്കോടി, കല്ലുട്ടിവയല്‍ വീട്ടില്‍ അബ്ദുള്‍ മഷൂദ് (22) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.

53.48 ഗ്രാം എം ഡി എം എയാണ് പിടിച്ചെടുത്തത്. 09.10.2025 തീയതി ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്. അബ്ദുള്‍ മഷൂദ് കോഴിക്കോട് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ എഴോളം മോഷണക്കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയാണ്. അദീബ് മുഹമ്മദ് സ്വാലിഹ് വിവാഹ വാഗ്ദാനം നല്‍കി പീഡനം നടത്തിയ കേസിലും ഉള്‍പ്പെട്ടയാളാണ്.കര്‍ണാടക ഭാഗത്തുനിന്നും വരുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കെ എല്‍ 56 എക്‌സ് 6666 നമ്പര്‍ കാര്‍ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. അഭിലാഷിന്റെ ട്രാക്ക് സ്യൂട്ട്‌നടിയില്‍ വലതു കാല്‍ മുട്ടില്‍ സിലല രമു നുള്ളിലായി ട്രാന്‍സ്പരന്റ് കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എംഎ. മൂന്നു പേരും ഗൂഢാലോചന നടത്തി വില്‍പ്പനക്കായി ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു. ലഹരിയുടെ ഉറവിടത്തേക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ബത്തേരി സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കിഷോര്‍ സണ്ണി, എസ് സി പി ഓ മായരായ ദിവാകരന്‍, ലബനാസ്, സിപിഓ മാരായ സിജോ ജോസ്, പ്രിവിന്‍ ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *