Listen live radio

സർക്കാർ ഓഫീസുകളിൽ താൽക്കാലിക നിയമനം വ്യാപകം, തിരുനെല്ലി പഞ്ചായത്തിലെ 15 പേരെ പിരിച്ചുവിടുവാൻ ഉത്തരവ്

after post image
0

- Advertisement -

മാനന്തവാടി: സർക്കാർ ഓഫീസുകളിൽ താൽക്കാലിക നിയമനങ്ങൾ വ്യാപകം.തിരുനെല്ലി പഞ്ചായത്തിൽ താൽക്കാലിക നിയമനത്തിൽ വർഷങ്ങളോളം ജോലി ചെയ്ത പതിനഞ്ച് പേരെ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ ജസ്റ്റീസ് പി.എസ് ഗോപിനാഥൻ കഴിഞ്ഞി ദിവസം പിരിച്ച് പിടുന്നതിന് ഉത്തരവിട്ടു. ക്യാമ്പൽസറിനോട്ടിഫിക്കേഷൻ ഓഫ് ബേക്കൻസിസ് ആക്ട് 1959 പ്രകാരം സർക്കാർ അർദ്ധ സർക്കാർ വകുപ്പുകളിലേക്ക് എംപ്ലോയിമെൻ്റ് പ്രകാരം മാത്രമേ നിയമനം പാടുള്ള വെന്ന 2014 ലെ നമ്പർ 25941 ജി 2 ,2013 സർക്കാർ ഉത്തരവ് കാറ്റിൽ പറത്തിയാണ് ഫോറസ്റ്റ്, റവന്യൂ ആരോഗ്യം, ഡി.റ്റി പി സി, ഐ സി ഡി.എസ്, സപ്ലൈകോ, കൺസ്യൂമർ ഫെഡ്,, ബെകോ, പഞ്ചായത്തുകളിൽ ഉൾപ്പെടെ താൽക്കാലിക നിയമനങ്ങൾ നടക്കുന്നത്. രാഷ്ട്രിയ പാർട്ടിയുടെ പ്രവർത്തകർ,, ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ തുടങ്ങി സ്വധിനമുള്ളവരെ നിയമ വിരുദ്ധമായി നിയമിക്കുന്നത്. പി. എസ് സി എംപ്ലോയിമെൻ്റ് വഴി നിയമനം തേടി അയിരക്കണക്കിന് ഉദ്യോഗർത്ഥികൾ പുറത്ത് നിൽക്കുമ്പേളും ഒരു മാനദണ്ഡളും പാലിക്കതെ നിയമനങ്ങൾ നടത്തുന്നത്.
ഇത്തരത്തിൽ നിയമനം നേടിയവർ ആറ് മാസം കഴിയുന്നതിന് തൊഴിൽ സംഘടനയുണ്ടക്കി പിരിച്ച് വിടരുതെന്ന ആവിശ്യവുമായി സമരം തുടങ്ങും. വയനാട് ജില്ലയിൽ മാത്രം എംപ്ലോയിമെൻ്റിൽ പേര് റജിസ്റ്റർ ചെയവർ മുപ്പതിനായിരത്തിലം അധിക വരും. കെ.എസ് ആർ.ടിസിയിൽ എം പാനലിൽ ജോലി ചെയ്ത മുഴുവൻ പേരെയും കോടതി ഉത്തരവിനെ തുടർന്ന് പിരിച്ച് വിട്ടിരുന്നു. കോഴിക്കോട് ഉള്ളിയേരി സ്വദേശി രവി നൽകിയ പരാതിയെ തുടർന്നാണ് ഓംബുഡ്സ്മാൻ ഉത്തരവിട്ടത്.

Leave A Reply

Your email address will not be published.