Listen live radio

ബഫര്‍ സോണ്‍ നിബന്ധന ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കണം: ആം ആദ്മി പാര്‍ട്ടി

after post image
0

- Advertisement -

കല്‍പ്പറ്റ: വന്യ സങ്കേതങ്ങള്‍ക്ക് ചുറ്റും 1 കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധം എന്ന സുപ്രീം കോടതി വിധി നടപ്പാക്കും മുന്‍പ് വിധിക്ക് മുമ്പുള്ളത് പോലെ  സ്റ്റാറ്റസ്‌കോആയി തുടരാന്‍ സര്‍ക്കാര്‍ ഇടപെടല്‍നടത്തണമെന്നും പൊതുജന പ്രതിഷേധങ്ങള്‍ പരിഗണിക്കാതെ വിധി നടപ്പാക്കും മുന്‍പ് അവിടെ പതിറ്റാണ്ടുകളായി കൃഷി ചെയ്തുവരുന്നവരെ മാന്യമായി പുനരധി വസിപ്പിക്കുന്ന ഒരു പാക്കേജിന് സര്‍ക്കാര്‍ തയ്യാറാവണമെന്നുംആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

കേരളത്തിലെ,25 ല്‍പ്പരം  വന്യമൃഗസങ്കേതങ്ങളുടെയും, ദേശീയോദ്യാനങ്ങളുടെയും, കടുവാ റിസേര്‍വ്യുകളുടെയും അതിര്‍ത്തിക്കു ചുറ്റും പുറത്ത് ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ ഉണ്ടാക്കണം എന്ന സുപ്രീം കോടതി വിധി പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചു കൃഷി ചെയ്ത് ജീവിക്കുന്ന കര്‍ഷകരെ പരിഭ്രാന്തരാക്കിയിരിക്കുന്നു.ബഫര്‍സോണ്‍ ആയി മാറ്റപ്പെടുന്ന ഈ പ്രദേശങ്ങളുടെ വിസ്തീരണം കേരളത്തില്‍ ഉദ്ദേശം4 ലക്ഷം ഏക്കര്‍ ഉണ്ടാകും.ചെറുപട്ടണങ്ങളും, ജനവസാകേന്ദ്രങ്ങളും പോലും ഉള്‍പ്പെടുന്ന ഈ ഭൂ ഭാഗത്തു രണ്ടു മൂന്ന് തലമുറകളായി ജീവിക്കുന്നമനുഷ്യരെ ഒരു ദിവസം അവകാശങ്ങള്‍ ഒന്നുമില്ലാത്ത അനധികൃത വനവാസികളായി മാറ്റപ്പെടാനിടയാക്കരുത്.

കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു  ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ബഫര്‍ സോണില്‍ നിന്നും  പൂര്‍ണമായും ഒഴിവാക്കണം.ഇത് സാധിക്കുന്നില്ലെങ്കില്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന കര്‍ഷകര്‍ക്ക് 10 ഇരട്ടി റോയല്‍റ്റിയും ഭൂമിഉപേക്ഷിച്ച് പോകാന്‍ തയ്യാറായവര്‍ക്ക് ഭൂമിയും മറ്റും, ഹൈവേകള്‍ക്കായി സര്‍ക്കാര്‍ പൊന്നും വിലയക്ക് എടുക്കുന്നതുപോലെ, അവര്‍ക്ക്  മതിയായ നഷ്ടപരിഹാരം നല്‍കി  പുനരധിവസിപ്പിക്കണം.പാട്ട കാലാവധി കഴിഞ്ഞ പല എസ്റ്റേറ്റ്കളും പശ്ചിമഘട്ടത്തില്‍ തന്നെ നിരവധി ഉണ്ട്. ഇവയൊക്കെ കുടി ഒഴിപ്പികുന്നവരുടെ പുനരധിവാസത്തിന് ഉപയോഗിച്ചാല്‍ തന്നെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത കുറക്കുകയും ചെയ്യാനാവുന്നതാണ് എന്ന് ആം ആദ്മി പാര്‍ട്ടി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യങ്ങള്‍ക്ക് കാരണമായ സര്‍കാര്‍ അനാസ്ഥ ചൂണ്ടി കാണിക്കാനും പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നിയോചക മണ്ഡലം കേന്ദ്രങ്ങളില്‍ പൊതുയോഗം സംഘടിപ്പിക്കുമെന്നും ജില്ല കണ്‍വീനര്‍ അജി കൊളോണിയ അറിയിച്ചു.

യോഗത്തില്‍ ജില്ല സെക്രട്ടറി സല്‍മാന്‍ റിപ്പണ്‍ സ്വാഗതം പറയുകയും ബാബു തച്ചറോത്ത്, കെ.പി ജേക്കബ്, സിജു സെബാസ്റ്റിന്‍ , ജോസ് പുന്നക്കുഴി : അനില്‍ വര്‍മ്മ, അനിത സിംഗ്, തോമസ് ഇ.വി, അഡ്വ.തോമസ്, ഗഫൂര്‍ കോട്ടത്തറ, മനോജ് കുമാര്‍ , റസ്സാക്ക് കല്‍പ്പറ്റ , കൃഷ്ണന്‍ കുട്ടി കല്‍പ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.

 

Leave A Reply

Your email address will not be published.