Kerala

വയനാട് ടൌൺഷിപ്പ് നിർമ്മാണം മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിക്കൊണ്ട്

കൽപ്പറ്റ :കർശന ഗുണനിലവാര പരിശോധനയാണ് വയനാട് ടൌൺഷിപ്പ് നിർമ്മാണത്തിന്റെ ഓരോഘട്ടത്തിലും നടക്കുന്നത്. നിർമ്മാണ സ്ഥലത്തെ മണ്ണ് മുതൽ കമ്പി, സിമൻറ്, മണൽ മുതലായ മുഴുവൻ സാധന സാമഗ്രികളും പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഉപയോഗിക്കുന്നത്. ഇതിനായി നിർമ്മാണ സ്ഥലത്തുതന്നെ പൂർണ്ണ സജ്ജമായ ലാബ് പ്രവർത്തിക്കുന്നുണ്ട്. ഓരോ വീടിൻ്റേയും മണ്ണ് പ്രത്യേകമായി പരിശോധിച്ചാണ് വീടിൻ്റെ അടിത്തറയുടേയും മറ്റും ഘടന തീരുമാനിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിൽ പ്ലിന്ത് ബീമും റൂഫ് ബീമും ഷിയർ ഭിത്തികളും ചേർന്ന ഫ്രെയിംഡ് സ്ട്രക്ച്ചർ ആയാണ് കെട്ടിടം നിർമ്മിക്കുന്നത്. മുകളിലേയ്ക്ക് കൂടുതൽ നിലകൾ പണിയാാൻ പാകത്തിലാണ് തറകൾ നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന സിമൻ്റ്, മണൽ, കമ്പി, സിമൻ്റ് കട്ടകൾ, ടൈലുകൾ, ഫാബ്രിക്കേഷൻ സാധനങ്ങൾ, പൈപ്പുകൾ മുതലായവ കോൺ ട്രാക്ടറുടെ ടെസ്റ്റിംഗ് കൂടാതെ സ്വതന്ത്രമായ മൂന്നാം കക്ഷിയുടെ ടെസ്റ്റിംഗ് (Independant Third Party Testing) നടത്തി ഗുണമേന്മ സംശയലേശമന്യേ ഉറപ്പ് വരുത്തുന്നുണ്ട്. നിർമ്മാണത്തിലെ ഓരോഘട്ടത്തിലും പരിശോധന നടത്തി ഗുണനിലവാരം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നത്. പ്രൊജക്ട് കൺസൽട്ടൻറായ കിഫ്കോൺ (KIIFCON) എഞ്ചിനീയർമാരുടെ സാന്നിധ്യത്തിലാണ് ഓരോ ടെസ്റ്റുകളും നടത്തുന്നത്. കൃത്യത ഉറപ്പ് വരുത്തുന്നതിനായി ഓരോ ടെസ്റ്റിൻറെയും ഫോട്ടോ/വീഡിയോ എടുത്ത് സൂക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ 58 ഘട്ട പരിശോധനകൾ കടന്നാണ് ഓരോ വീടും പൂർത്തീയാക്കുന്നത്. JSW, TATA, JINDAL കമ്പനികളുടെ ഉയർന്ന ഗുണനിലവാരമുള്ള കമ്പികളാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. സിമൻ്റ് ഡാൽമിയ കമ്പനിയുടേതും. കോൺക്രീറ്റിനു ഉപയോഗിക്കുന്ന മെറ്റൽ, മണൽ, സിമൻ്റ് എന്നിവയുടെ സവിശേഷതകൾ പരിശോധിച്ച് അതിനനുസരിച്ച് മാനദണ്ഡങ്ങൾ പ്രകാരമുള്ള ട്രയൽ കോൺക്രീറ്റ് മിക്സ് തയ്യാറാക്കി, പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് കോൺക്രീറ്റിംഗിനു ഉപയോഗിക്കുന്നത്. ഓരോ കോൺക്രീറ്റ് മിശ്രിതവും തയ്യാറാക്കിയതിനുശേഷം നിശ്ച്ചിത സമയത്തിനകം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. സമയപരിധി കഴിഞ്ഞാൽ കോൺക്രീറ്റ് തിരികെ അയക്കും. ഓരോ കോൺക്രീറ്റ് മിശ്രിതത്തിൻ്റേയും പ്രവർത്തന ക്ഷമത (Workability) സ്ലമ്പ് ടെസ്റ്റിലൂടെ (Slump test) ഉറപ്പ് വരുത്തിയ ശേഷമാണ് കോൺക്രീറ്റിനു ഉപയോഗിക്കുന്നത്. ഓരോ കോൺക്രീറ്റ് ലോഡിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഏഴാമത്തേയും, ഇരുപത്തിയെട്ടാമത്തേയും ദിവസങ്ങളിൽ അവയുടെ ഉറപ്പ് ( Compressive strength) പരിശോധിക്കുന്നു. മാനദണ്ഡപ്രകാരമുള്ള ഉറപ്പ് ലഭിക്കുന്നില്ലെങ്കിൽ പൊളിച്ച് പണിയണം. അതേ സമയം ഇതുവരെയുള്ള ടെസ്റ്റ് റിസൾട്ടുകൾ പരിശോധിച്ചതിൽ, ആവശ്യമുള്ളതിൻ്റെ ഒന്നര മുതൽ രണ്ട് ഇരട്ടി വരെ ഉറപ്പ് കോൺക്രീറ്റിന് ഉള്ളതായി ബോധ്യപ്പെട്ടു. IS456:2000 കോഡ് പ്രകാരമുള്ള ഗുണമേന്മാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ടൗൺഷിപ്പിലെ ഓരോ നിർമ്മാണ പ്രവർത്തനവും നടക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.