വെള്ളമുണ്ട: പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്.വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.














