എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ പി.ജുനൈദ്, മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശത്തും മറ്റുമായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ കാസർഗോഡ് വെച്ച് അറസ്റ്റ് ചെയ്തത്.2025 മാർച്ച് മാസം വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് കാസറഗോഡ് സ്വദേശികളായ ജാബിർ, മുഹമ്മദ്കുഞ്ഞി എന്നിവർ കാറിൽ കടത്തിക്കൊണ്ടുവന്ന 7 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിനിടെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത കാറിലെ രഹസ്യ അറയിൽ നിന്നും 285 ഗ്രാം MDMA കൂടി പിന്നീട് കണ്ടെടുത്തു.
ട പ്രതികൾ ഇപ്പോഴും റിമാണ്ടിൽ കഴിഞ്ഞു വരികയാണ്. എക്സൈസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിൽ ഈ മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ടുവരുന്നതിന് ആസൂത്രണം നടത്തിയത് കാസർകോട് ചെങ്ങള സ്വദേശിയായ ബഷീർ അബ്ദുൽ ഖാദർ ആണെന്ന് കണ്ടെത്തി ടിയാനെ മൂന്നാം പ്രതി സ്ഥാനത്ത് ചേർത്തിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനായി പ്രതി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ കല്പറ്റ എൻഡിപിഎസ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലയിലെ മൊത്ത വിൽപ്പനക്കാർക്ക് MDMA എത്തിച്ചു നൽകുന്നതിൽ പ്രധാനിയാണ് ഇയാൾ. മാനന്തവാടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ശശി, പ്രിവന്റീവ് ഓഫീസർ പി.കെ.ചന്തു, സിവിൽ എക്സൈസ് ഓഫീസർ സ്റ്റാലിൻ വർഗീസ്, ഡ്രൈവർ അമീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.














