നാടിന് നൊമ്പരമായി അമൽപള്ളിക്കുന്ന്: പള്ളിക്കുന്ന് സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിലിൻ്റേയും റെമിയുടേയും മകൻ അമൽ പി.എസ് (21) ആണ് മരിച്ചത്.ഇന്നലെ രാത്രിയോടെയാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.സംസ്‌കാരം നാളെ (ഡിസംബർ 9) രാവിലെ 10 മണിക്ക് ചുണ്ടക്കര സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടക്കും.














