Listen live radio

വ്യാപാരി വ്യവസായി സമിതി പ്രതിഷേധ സമരം നടത്തി

after post image
0

- Advertisement -

കല്‍പ്പറ്റ: മുന്‍വര്‍ഷങ്ങളിലെ സാങ്കേതിക പിഴവുകളുടെ പേരില്‍ ചുമത്തിയ ലേറ്റ് ഫീ, പെനാല്‍റ്റി ഫീ എന്നിവ ഒഴിവാക്കുക, ചെറിയ പിഴവുകള്‍ക്ക് ഭീമമായ പിഴ ചുമത്തുന്ന ജിഎസ്ടി കൗണ്‍സിലിന്റെ തെറ്റായ സമീപനം തിരുത്തുക, ടെസ്റ്റ് പര്‍ച്ചേസിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക ,ജിഎസ്ടി കൗണ്‍സിലിന്റെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സമരം ജില്ലാ സെക്രട്ടറി വി കെ തുളസിദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ ഹസ്സന്‍, ടി രത്‌നാകരന്‍, പി.കെ. സിദ്ധീഖ്, കെ പി .ശ്രീധരന്‍, ഗ്രേസി രവി,  പി.എം. ജയശ്രീ, അരുണ്‍.വി.ബി എന്നിവര്‍ സംസാരിച്ചു. എരിയ സെക്രട്ടറി പി.ജെ.ജോസ് സ്വാഗതവും സി.ഷംസുദ്ദീന്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.