Listen live radio

എന്‍ ഊരില്‍ ലഹരി വിരുദ്ധ പ്രചാരണം; സഞ്ചരികള്‍ക്കിടയിലൂടെ കിറ്റിയുടെ പര്യടനം

after post image
0

- Advertisement -

കല്‍പ്പറ്റ: ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്  എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ലഹരി വിരുദ്ധ കിറ്റി ഷോ സംഘടിപ്പിച്ചു.  സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരി മുക്ത കേരളം തീവ്രയജ്ഞം പരിപാടിയുടെ ഭാഗമായാണ്  ഗോത്ര പൈതൃക ഗ്രാമത്തില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. ലഹരിയുടെ ദൂഷ്യ വശങ്ങള്‍ക്കെതിരെ ഗോത്ര പൈതൃക ഗ്രാമത്തിലൂടെ  വിനോദ് നരനാട്ട് നടത്തിയ  കിറ്റി ഷോ സഞ്ചാരികളില്‍ കൗതുകവും ഒപ്പം അവബോധവും പകര്‍ന്നു. നാശത്തിന്റെ വഴികളിലേക്ക് നടന്ന് കയറരുതെന്നും ലഹരി ജീവിതത്തോടാവണമെന്നും      കിറ്റി എന്ന കുരങ്ങ് പാവ സഞ്ചാരികളെ ഓര്‍മ്മപ്പെടുത്തി.

സഞ്ചാരികളോട് വിശേഷങ്ങള്‍   പങ്കുവെച്ചും നര്‍മ്മം വിതറിയുമായിരുന്നു ബോധവത്കരണം. ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച്  ബോധ്യപ്പെടുത്താന്‍   സഞ്ചാരികളുടെ  ഇതര ഭാഷയൊന്നും കിറ്റിക്ക് തടസമായില്ല. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ലഹരി മുക്തി നാടിന് ശക്തി കൈപ്പുസ്തകവും  സഞ്ചാരികള്‍ക്ക്  വിതരണം ചെയ്തു.

മജീഷ്യനായ വിനോദ് നരനാട്ട് 1990മുതല്‍ കിറ്റി എന്ന പേരുള്ള സംസാരിക്കുന്ന കുരങ്ങുപാവയുമായി സാമൂഹ്യ ബോധവത്കരണ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.  കേന്ദ്ര – സംസ്ഥാന സര്‍ക്കാരു കളുടെ വിവിധ വകുപ്പുകള്‍ക്കുവേണ്ടി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള എന്‍ ഊരിലെ ലഹരി വിരുദ്ധ ക്യാമ്പെയിന് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, അസിസ്റ്റന്റ് എഡിറ്റര്‍ ജിനീഷ് ഇ.പി, എന്‍ ഊര് സി.ഇ.ഒ. ശ്യാം പ്രസാദ് നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.