കേണിച്ചിറ: വയനാട് ജില്ലാ പോലീസ് കായികമേള 2025-നോടനുബന്ധിച്ച് കേണിച്ചിറ യുവപ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ മത്സരത്തിൽ കൽപ്പറ്റ സബ് ഡിവിഷനെ പരാജയപ്പെടുത്തി മാനന്തവാടി സബ് ഡിവിഷൻ ചാമ്പ്യന്മാരായി. ബത്തേരി സബ് ഡിവിഷനാണ് മൂന്നാം സ്ഥാനം. ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി. പ്രവീൺ കുമാർ മത്സരം ഉദ്ഘാടനം ചെയ്തു. ഗെയിംസ് കമ്മിറ്റി ചെയർമാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം അബ്ദുൽ കരീം, സ്പോർട്സ് കമ്മറ്റി ഭാരവാഹികളായ ഇർഷാദ് മുബാറക്, ബിപിൻ സണ്ണി, ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി എം.പി. ഹരിദാസ് എന്നിവർ സന്നിഹിതരായി.എട്ടിന് വൈകീട്ട് കൽപ്പറ്റ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. മുൻ ഇന്ത്യൻ വനിതാ ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റൻ പി.എസ്. ജീന മുഖ്യാഥിതിയാകും. ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനലും അന്ന് നടക്കും. ഒമ്പതിന് അത്‌ലറ്റിക് മീറ്റും നടക്കും. സമാപന സമ്മേളനം കളക്ടർ ഡി ആർ മേഘശ്രീ ഐ എ എസ് ഉദ്ഘാടനം ചെയ്യും.














