പനമരം. പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് മുതൽ ഈ ഹെൽത്ത് സംവിധാനം നിലവിൽ വന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ച് 25 ലക്ഷം രൂപയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപയും ചെലവഴിച്ച് പനമരം ഗവൺമെന്റ് ആശുപത്രിയുടെ മുഖച്ഛായ മാറ്റിയ പ്രവർത്തികൾ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. ഈ ഹെൽത്ത് സംവിധാനത്തിനു ഇവിടെ ഒരു വർഷം മുൻപേ തുടക്കം കുറിക്കുകയും ഇപ്പോൾ ഇവ പരിപൂർണ്ണമായും പൂർത്തീകരിക്കുവാനും കഴിഞ്ഞിരിക്കുകയാണ്. പനമരം, കണിയാമ്പറ്റ, പൂതാടി ഗ്രാമ പഞ്ചായത്തുകളിലെ രോഗികൾ ആശ്രയിക്കുന്ന ഈ ആരോഗ്യ കേന്ദ്രത്തിൽ ഈ ഹെൽത്ത് സംവിധാനം നിലവിൽ വരുന്നതോടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഈ സൗകര്യങ്ങൾ ഏറെ ആശ്വാസകരമാവും. വീടുകളിൽ നിന്ന് ഒ പി ടിക്കറ്റ് ബുക്ക് ചെയ്തു ഹോസ്പിറ്റലിൽ വന്നു ക്യൂ നിൽക്കാതെ ചികിത്സ തേടി പോകാനും കഴിയും. ആശുപത്രിയിൽ നിലവിൽ പരിമിതമായ സ്ഥലത്ത് നിന്ന്. ഒ.പി കൗണ്ടറുകളും, ഫാർമസിയും, പ്രീ ചെക്കപ്പ് ഏരിയയും സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയതോടുകൂടി ഇവിടെ ഏറെ സൗകര്യം നിലവിൽ വന്നിരിക്കുകയാണ്. കൂടാതെ ആസ്പിറേഷൻ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ അവാർഡ് തുക ഉപയോഗിച്ച് കൊണ്ട് 30 ലക്ഷം രൂപ ചിലവിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന്റെ ചടങ്ങും ഇതോടെ ഒന്നിച്ച് നടക്കുകയുണ്ടായി വാർഡ് വിപുലീകരണവും ഡയാലിസിസ് സെന്റർ വിപുലീകരണവും ഇതുകൊണ്ട് ഉദ്ദേശിക്കുകയാണ് ചടങ്ങിൽ ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ആൻസി, പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി, മെമ്പർമാരായ സജേഷ് സെബാസ്റ്റ്യൻ,ലൗലി ഷാജു, രജനി ചന്ദ്രൻ, അന്നക്കുട്ടി ഉണ്ണിക്കുന്നിൽ, കലേഷ് സത്യാലയും, ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽ,എഛ്. എം. സി. മെമ്പർമാർ മെഡിക്കൽ ഓഫീസർ ഡോക്ടർ പോൾ തുടങ്ങിയവർ സംസാരിച്ചു.പനമരം. പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് മുതൽ ഈ ഹെൽത്ത് സംവിധാനം നിലവിൽ വന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ച് 25 ലക്ഷം രൂപയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപയും ചെലവഴിച്ച് പനമരം ഗവൺമെന്റ് ആശുപത്രിയുടെ മുഖച്ഛായ മാറ്റിയ പ്രവർത്തികൾ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി അധ്യക്ഷത വഹിച്ചു. ഈ ഹെൽത്ത് സംവിധാനത്തിനു ഇവിടെ ഒരു വർഷം മുൻപേ തുടക്കം കുറിക്കുകയും ഇപ്പോൾ ഇവ പരിപൂർണ്ണമായും പൂർത്തീകരിക്കുവാനും കഴിഞ്ഞിരിക്കുകയാണ്. പനമരം, കണിയാമ്പറ്റ, പൂതാടി ഗ്രാമ പഞ്ചായത്തുകളിലെ രോഗികൾ ആശ്രയിക്കുന്ന ഈ ആരോഗ്യ കേന്ദ്രത്തിൽ ഈ ഹെൽത്ത് സംവിധാനം നിലവിൽ വരുന്നതോടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഈ സൗകര്യങ്ങൾ ഏറെ ആശ്വാസകരമാവും. വീടുകളിൽ നിന്ന് ഒ പി ടിക്കറ്റ് ബുക്ക് ചെയ്തു ഹോസ്പിറ്റലിൽ വന്നു ക്യൂ നിൽക്കാതെ ചികിത്സ തേടി പോകാനും കഴിയും. ആശുപത്രിയിൽ നിലവിൽ പരിമിതമായ സ്ഥലത്ത് നിന്ന്. ഒ.പി കൗണ്ടറുകളും, ഫാർമസിയും, പ്രീ ചെക്കപ്പ് ഏരിയയും സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിയതോടുകൂടി ഇവിടെ ഏറെ സൗകര്യം നിലവിൽ വന്നിരിക്കുകയാണ്. കൂടാതെ ആസ്പിറേഷൻ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ അവാർഡ് തുക ഉപയോഗിച്ച് കൊണ്ട് 30 ലക്ഷം രൂപ ചിലവിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന്റെ ചടങ്ങും ഇതോടെ ഒന്നിച്ച് നടക്കുകയുണ്ടായി വാർഡ് വിപുലീകരണവും ഡയാലിസിസ് സെന്റർ വിപുലീകരണവും ഇതുകൊണ്ട് ഉദ്ദേശിക്കുകയാണ് ചടങ്ങിൽ ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ആൻസി, പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി, മെമ്പർമാരായ സജേഷ് സെബാസ്റ്റ്യൻ,ലൗലി ഷാജു, രജനി ചന്ദ്രൻ, അന്നക്കുട്ടി ഉണ്ണിക്കുന്നിൽ, കലേഷ് സത്യാലയും, ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽ,എഛ്. എം. സി. മെമ്പർമാർ മെഡിക്കൽ ഓഫീസർ ഡോക്ടർ പോൾ തുടങ്ങിയവർ സംസാരിച്ചു.














