സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ, അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോട്ടോ, വീഡിയോ, ഡോക്യുമെന്റുകൾ പോലുള്ള മീഡിയ ഫയലുകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുന്നത് തടയും. മാൽവെയർ, ഫിഷിംഗ് ലിങ്കുകൾ എന്നിവ അടങ്ങിയ ഫയലുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ ഇത് സഹായിക്കും.ഇതിനുപുറമെ, കോളുകൾ വാട്സ്ആപ്പിന്റെ സെർവറുകൾ വഴി തിരിച്ചുവിട്ട് ഐപി അഡ്രസ്സ് സംരക്ഷിക്കാനും, അപരിചിതമായ അക്കൗണ്ടുകളുമായുള്ള സംഭാഷണങ്ങൾ ടെക്സ്റ്റ് സന്ദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താനും പുതിയ സംവിധാനത്തിൽ സാധിക്കും.














