KalpettaWayanad

മർദ്ദനം നേരിട്ടയാൾ ഗുരുതരാവസ്ഥയിൽ;പോലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

കൽപ്പറ്റ: കൂലിപ്പണി ചെയ്ത് ജീവിക്കുന്നയാളെ ഈസ്റ്റര്‍ ദിനത്തില്‍ അയല്‍വാസികളായ നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ നിസാരവകുപ്പുകള്‍ മാത്രം ചുമത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മുക്കുറ്റി കുപ്പാടിത്തറ പി. ജെ. സാമുവേല്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പിതാവ് പി. സി. ജെയ്‌സനാണ് മര്‍ദ്ദനമേറ്റത്. പിതാവ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് പരാതിയില്‍ പറയുന്നു. പിതാവിന്റെ ചെറുകുടല്‍ 10 സെന്റിമീറ്റര്‍ നീളത്തില്‍ മുറിച്ചു മാറ്റി. പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുംനടപടിയെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ അടുത്ത മാസം നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.