പുൽപ്പള്ളി :കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.പുൽപ്പള്ളി ചെറ്റപ്പാലം തളിയപറമ്പിൽ റോയി (51)യാണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ചെറ്റപ്പാലം – ഉദയക്കവല ജംഗ്ഷനിൽ വെച്ച് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു.ഉടൻതന്നെ റോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.














