Listen live radio

കാട്ടുപോത്തുകള്‍ കിണറ്റില്‍ വീണു, രക്ഷപ്പെടുത്തന്നതിനുളള ശ്രമം തുടങ്ങി

after post image
0

- Advertisement -

മാനന്തവാടി: മാനന്തവാടി റെയിഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലുള്ള കുഞ്ഞോം കൂടാരംകുന്ന് കല്ലറ ഗോപാലന്റെ വീടിന്റെ സമീപത്തെ കിണറ്റിലാണ് കാട്ടുപോത്തുകള്‍ വീണത്.കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം. കിണറ്റിൽ അകപ്പെട്ട കാട്ടുപോത്തിനെ രക്ഷിക്കുന്നതിനുള്ള ശ്രമം വനം വകുപ്പു തുടങ്ങി.  മാനന്തവാടി റെയിഞ്ച് ഓഫീസര്‍ കെ.വി ബിജു, മക്കിയാട് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ സി.വിജിത്തിന്റെ, പോലിസിന്റയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കാട്ടുപോത്തിനെ കിണറ്റിൽ നിന്ന് പുറത്ത് എത്തിക്കുന്നതിന് രക്ഷ പ്രവർത്തനം ഊർജിതമാക്കി.

Leave A Reply

Your email address will not be published.