കാട്ടാനയുടെ ആക്രമണത്തിൽ അതിഥി തൊഴിലാളിയായ ടാപ്പിംഗ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ചാരൂ ഒറവോൺ ആണ് മരിച്ചത്. നിലമ്പൂർ അരയാട് റബർ എസ്റ്റേറ്റിലാണ് സംഭവം. ഇന്ന് രാവിലെ 9.10 തോടെയാണ് ആക്രമണം ഉണ്ടായത്. അരയാട് എസ്റ്റേറ്റിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ഇതിനിടയിൽ റബർ മരത്തിനിടയിൽ നിൽക്കുകയായിരുന്ന കാട്ടാന ആക്രമിച്ചത് ആക്രമണത്തിൽ തൽസമയം തന്നെ ഇയാൾ മരണപ്പെട്ടു. പിന്നീട് കാട്ടാന തോട്ടത്തിലൂടെ വനഭാഗത്തേക്ക് കടന്നു














