തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ ഡ്രൈഡേകള്‍ പ്രഖ്യാപിച്ചു. പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും സംസ്ഥാനത്ത് മദ്യവില്‍പന ഉണ്ടാകില്ല. വോട്ടെടുപ്പ് നടക്കുന്ന ദിവസത്തിന്റെ തലേന്ന് വൈകീട്ട് ആറ് മുതല്‍ പോളിങ് അവസാനിക്കുന്ന ദിവസം വരെ മദ്യവില്‍പന ഉണ്ടാകില്ല.
ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 7-ാം തീയതി വൈകീട്ട് 6 മണി മുതല്‍ 9-ാം തീയതി പോളിങ് കഴിയുന്നതുവരെ മദ്യവില്‍പന നിരോധിച്ചു.ഡിസംബർ 9 ന് ആണ് സംസ്ഥാനത്ത് രണ്ടാം ഘട്ട പോളിങ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഈ ദിവസങ്ങളില്‍ വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
രണ്ടാംഘട്ടം പോളിങ് നടക്കുന്ന ജില്ലകളില്‍ 9-ാം തീയതി വൈകീട്ട് ആറുമുതല്‍ 11-ാം തീയതി പോളിങ് കഴിയുന്നതുവരെയും മദ്യ വില്‍പനയ്ക്ക് നിരോധനമുണ്ട്. ഫലപ്രഖ്യാപന ദിനമായ ഡിസംബര്‍ 13-ന് സംസ്ഥാനവ്യാപകമായി ഡ്രൈഡേ ആയിരിക്കും.














