Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

മുത്തങ്ങയിലെ 95.93 ഗ്രാം എം.ഡി.എം.എ വേട്ട;ലഹരികടത്ത് കൂട്ടാളികളും വലയില്‍

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ബത്തേരി: വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ മുത്തങ്ങയില്‍ നിന്ന് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ബാംഗ്‌ളൂരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ ഗൂഢാലോചന നടത്തുകയും പണം നല്‍കുകയും ചെയ്ത മലപ്പുറം സ്വദേശികളായ കോട്ടൂര്‍, ചീനിക്കല്‍ വീട്ടില്‍ അബ്ദുള്‍ ഹമീദ്(45), കോട്ടക്കല്‍, കാരക്കാട്കുന്നുമ്മല്‍ വീട്ടില്‍, കെ.എം. റാഷിദ്(28) എന്നിവരെയാണ് ബത്തേരി പോലീസ് വെള്ളിയാഴ്ച കോട്ടക്കലില്‍ നിന്ന് പിടികൂടിയത്.

22.11.2025 തീയതി രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് കോട്ടക്കല്‍, വെസ്റ്റ്് വില്ലൂര്‍, കൈതവളപ്പില്‍ വീട്ടില്‍ ഷമീം(33)നെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയ സംഭവത്തിലാണ് കൂടുതല്‍ അറസ്റ്റ്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍.65 എന്‍. 6229 സ്വിഫ്റ്റ് കാറിന്റെ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ.ഷമീമിന് ബാംഗ്‌ളൂരില്‍ മയക്കുമരുന്ന് വാങ്ങേണ്ട ലൊക്കേഷന്‍ ഷെയര്‍ ചെയ്തതും ലഹരി വാങ്ങാനുള്ള പണം പങ്കുവെച്ച് നല്‍കിയതും ഇവരാണ്.

ഇവരുടെ ഫോണില്‍ നിന്ന് മയക്കു മരുന്നു കച്ചവടവുമായി ബന്ധപ്പെട്ട ചാറ്റുകളും വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്. അബ്ദുള്‍ ഹമീദിന് കോട്ടക്കല്‍ സ്‌റ്റേഷനില്‍ ബലാല്‍സംഗത്തിനും, മലപ്പുറം സ്‌റ്റേഷനുകളില്‍ ലഹരികടത്തിനും കേസുണ്ട്. കെ.എം. റാഷിദ് കാടാമ്പുഴ സ്‌റ്റേഷനിലെ ലഹരി കേസില്‍ പ്രതിയാണ്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *