മേപ്പാടി: അട്ടമല ഏറാട്ടുകുണ്ടിൻ നിന്ന് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ നിന്നാണ് ഇവരെ കണ്ടെത്തിയത്.
ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ, ഭാര്യ ലക്ഷ്മി (ശാന്ത), ഇളയ മകൻ എന്നിവരെയാണ് തിരികെ എത്തിച്ചത്. വനത്തിലേക്ക് പോകുമ്പോൾ ലക്ഷ്മി എട്ട് മാസം ഗർഭിണിയായിരുന്നു. എന്നാൽ കാട്ടിൽ വെച്ചുണ്ടായ പ്രസവത്തിൽ കുഞ്ഞ് മരിച്ചതായാണ് ഇവരുടെ മൊഴി. നിലവിൽ വനംവകുപ്പിന്റെ സംരക്ഷണത്തിലാണ് കുടുംബം.മേപ്പാടി: അട്ടമല ഏറാട്ടുകുണ്ടിൻ നിന്ന് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ നിന്നാണ് ഇവരെ കണ്ടെത്തിയത്.
ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ, ഭാര്യ ലക്ഷ്മി (ശാന്ത), ഇളയ മകൻ എന്നിവരെയാണ് തിരികെ എത്തിച്ചത്. വനത്തിലേക്ക് പോകുമ്പോൾ ലക്ഷ്മി എട്ട് മാസം ഗർഭിണിയായിരുന്നു. എന്നാൽ കാട്ടിൽ വെച്ചുണ്ടായ പ്രസവത്തിൽ കുഞ്ഞ് മരിച്ചതായാണ് ഇവരുടെ മൊഴി. നിലവിൽ വനംവകുപ്പിന്റെ സംരക്ഷണത്തിലാണ് കുടുംബം.














