National

പബ്ജി കളിച്ചിരുന്ന ഭർത്താവിനോട് ജോലിക്ക് പോകാൻ പറഞ്ഞു; ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു

ഭോപ്പാൽ∙ മണിക്കൂറുകളോളം മൊബൈൽ ഗെയിം കളിച്ചതിനു പിന്നാലെയുണ്ടായ തർക്കത്തിനിടെ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ്. മധ്യപ്രദേശിലെ രേവ സ്വദേശിയായ നേഹ പട്ടേലിനെ (24) ആണ് ഭർത്താവ് രഞ്ജീത് പട്ടേൽ തോർത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ശേഷം ഇയാൾ വീട്ടിൽ നിന്നും കടന്നുകളഞ്ഞു. പ്രതിക്കായി അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

6 മാസം മുൻപായിരുന്നു നേഹയുടെയും രഞ്ജീതിന്റെയും വിവാഹം. തൊഴിൽരഹിതനായ രഞ്ജീത് പബ്ജി ഗെയിമിന് അടിമയായിരുന്നു. മണിക്കൂറുകളോളം ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന ഇയാളോട് എന്തെങ്കിലും ജോലിക്കു പോകാൻ നേഹ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ രഞ്ജീത് നേഹയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനു ശേഷം രഞ്ജീത്, നേഹയുടെ സഹോദരീ ഭർത്താവിന് സന്ദേശം അയച്ചു. താൻ നേഹയെ കൊന്നുവെന്നും അവളെ തിരികെ കൊണ്ടുപോകണം എന്നുമായിരുന്നു സന്ദേശം. ദമ്പതികളുടെ വീട്ടിലെത്തിയപ്പോൾ മരിച്ചുകിടക്കുന്ന നേഹയെ ആണ് കുടുംബം കണ്ടത്. ഉടന്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അതിനിടെ, രഞ്ജീതും ബന്ധുക്കളും നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി നേഹയുടെ കുടുംബം ആരോപിച്ചു. കാർ വേണമെന്ന് ആവശ്യപ്പെട്ടാണ് ഏറ്റവും ഒടുവിൽ സമ്മർദം ചെലുത്തിയതെന്ന് കുടുംബം പറഞ്ഞു. രഞ്ജീത്തിനെ ഉടൻ കണ്ടെത്തണമെന്നും ഇയാളുടെ കുടുംബത്തിനെതിരെയും നടപടി വേണമെന്നും നേഹയുടെ സഹോദരൻ ഷേർ ബഹാദൂർ പട്ടേൽ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.