Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

പൊതു തെരഞ്ഞെടുപ്പ്:11 ന് ജില്ലയിൽ അവധി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൽപ്പറ്റ :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 11 ന് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധിയും 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം എല്ലാ സർക്കാർ/അർദ്ധ സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയ അവധിയും നൽകും.

വോട്ടെടുപ്പ് നടക്കുന്ന തദ്ദേശ മണ്ഡലത്തിലെ വോട്ടർമാരായ മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കും. അവധിക്ക് അപേക്ഷിക്കുന്ന ജീവനക്കാർ മതിയായ രേഖകൾ സമർപ്പിക്കണം. വാണിജ്യ, വ്യാപാര, വ്യാവസായിക സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സ്ഥാപന ഉടമകൾ തെരഞ്ഞെടുപ്പ് ദിവസം അവധി അനുവദിക്കണം.

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ സെക്ഷൻ 145 Aയും 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 202 A പ്രകാരം അവധി ദിനത്തിൽ വേതനം കുറവ് വരുത്തരുത്. ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ഐ.ടി. മേഖല, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന എല്ലാ സ്വകാര്യ സംരംഭങ്ങളിലും പോളിങ്‌ ദിവസം ശമ്പളത്തോടെ അവധി പ്രഖ്യാപിക്കാൻ ലേബർ കമ്മീഷണർ നടപടി സ്വീകരിക്കും. വോട്ടെടുപ്പ് നടക്കുന്ന നിയോജക മണ്ഡലത്തിലെ വോട്ടർമാർ നിയോജകമണ്ഡലത്തിന് പുറത്തുള്ള വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ദിവസ വേതനക്കാർ/ ദിവസ വേതന തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്കും വോട്ടെടുപ്പ് ദിവസം ശമ്പളത്തോടുകൂടിയ അവധി ആനുകൂല്യം നൽകണം.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *