Wayanad

70 ഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു

മുട്ടിൽ: വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും ക്രിസ്തുമസ് – ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവുമായി ബന്ധപ്പെട്ട് മുട്ടിൽ കൈതൂക്കിവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചില്ലറ വിൽപ്പനക്കായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു.മുട്ടിൽ കൈതൂക്കിവയൽ സ്വദേശി ഇടത്തോള കൊറ്റശ്ശേരി വീട്ടിൽ സക്കീർ ഇ കെ (41) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.ഇയാൾക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ കെ, ജെ വിജിത്ത് സിവിൽ എക്സൈസ് ഓഫീസർമാരായ എം.എ രഘു, കെ മിഥുൻ , സുധീഷ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ അനിത എന്നിവർ പങ്കെടുത്തു.കഞ്ചാവ് വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാൾ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു.കഞ്ചാവ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.