Wayanad

ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ ശൈശവവിവാഹം;ബോധവല്‍ക്കരണവുമായി വയനാട് പോലീസിന്റെ ‘കടിഞ്ഞുല്‍’

മാനന്തവാടി: ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിനായി ഹ്രസ്വചിത്രം നിര്‍മിച്ച് വയനാട് പോലീസ്. ‘കടിഞ്ഞൂല്‍’എന്ന പേരിട്ട ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളിലും ഭൂരിഭാഗവും പോലീസ് ഉദ്യോഗസ്ഥരാണ്. പ്രായപൂര്‍ത്തിയാവാതെ തന്നെ ആചാരത്തിന്റെ ഭാഗമായി ‘പാരമ്പര്യ കല്യാണം’ കഴിക്കുക വഴി ഭര്‍ത്താക്കന്‍മാരായ നിരവധി യുവാക്കള്‍ വയനാട്ടില്‍ പോക്‌സാ കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും റിമാന്‍ഡിലാവുകയും ചെയ്തിട്ടുണ്ട്. 2012-ലെ പോക്‌സോ നിയമത്തെ കുറിച്ച് ഗോത്ര വിഭാഗങ്ങള്‍ക്കുള്ള അറിവില്ലായ്മയാണ് ഇവരുടെ ജീവിതത്തെ കഷ്ടത്തിലാക്കുന്നത്.

ശൈശവ വിവാഹം കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും ബോധവല്‍ക്കരിക്കുകയാണ് ചിത്രത്തിന്റെ ലക്ഷ്യം. ചിത്രം വയനാട് പോലീസിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ റിലീസ് ചെയ്തു.മുനീര്‍ അലിയുടെ തിരക്കഥയില്‍ എസ്.എസ്.ബി എ.എസ്.ഐ എന്‍. ബഷീറാണ് ഹ്രസ്വ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ ജില്ലാ അഡി. ഡി.എന്‍.ഒ കെ.എം. ശശിധരന്‍ പ്രൊജക്ട് കോര്‍ഡിനേറ്ററായ ചിത്രത്തിന്റെ എഡിറ്റിംഗ് ജൂഡിന്‍ പൗലോസും സിനിമോട്ടോഗ്രാഫി മനു ബെന്നിയും നിര്‍വഹിച്ചു.

സഹസംവിധാനം: എസ്.സി.പി.ഒ അനൂപ്(വെള്ളമുണ്ട സ്റ്റേഷന്‍), ആര്‍ട്ട്: എസ്.ഐ അഷ്‌റഫ് (ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്), മേക്ക്അപ്: എബി പുല്‍പ്പള്ളി.. അഭിനേതാക്കള്‍: സിജു. സി. മീന, മഹിത, ദിയ ഹരീഷ്, അജിത്ത് കുമാര്‍, എം.കെ. സാദിര്‍, കെ. മോഹന്‍ദാസ്, സീത, ഹരീഷ്, ജിഷ്ണു രാജു, ജോബിന്‍സ്, വിനോദ്, ഷാലു മോള്‍, രാഗി, സ്വപ്‌ന രാജേഷ്. മുന്‍ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്, മുന്‍ അഡി. എസ്.പി എന്‍.ആര്‍. ജയരാജ്, മുന്‍ എസ്.എം.എസ് ഡിവൈ.എസ്.പി ടി. അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രമൊരുങ്ങിയത്. നിറ സദസില്‍ ആദ്യ പ്രദര്‍ശനം മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുറുക്കന്മൂല ഉന്നതി നിവാസികള്‍ക്കിടയില്‍ ‘കടിഞ്ഞൂലിന്റെ’ ആദ്യ പ്രദര്‍ശനം നടത്തി. സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് നിര്‍വഹിച്ചൂ. ഉന്നതിയിലെ സ്ത്രീകളും കുട്ടികളും വയോധികരും യുവാക്കളുമടങ്ങുന്ന നൂറോളം പേര്‍ ചിത്രം കണ്ടു. ശൈശവ വിവാഹത്തെ് കുറിച്ചും പോക്‌സോ നിയമത്തെ് കുറിച്ചും ജില്ലാ പോലീസ് മേധാവി സംസാരിച്ചു. മാനന്തവാടി ഡിവൈ.എസ്.പി വി.വി. ലതീഷ്, മാനന്തവാടി അസിസ്റ്റന്റ് ടി.ഡി.ഒ ടി. കെ. മനോജ്, മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ പി.റഫീഖ്, ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.എം ശശിധരന്‍, മാനന്തവാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.ജെ ഷീജ, സബ് ഇന്‍സ്പെക്ടര്‍മാരായ കെ. മൊയ്തു, കെ. മോഹന്‍ദാസ്, എ.എസ്.എമാരായ ബഷീര്‍, ബിനോയ് ഐസക്, എസ്.സി.പി.ഒ രാജേഷ് എന്നിവര്‍ പങ്കെടുത്തു.ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക്‌ ലിങ്ക് ;https://www.instagram.com/reel/DV_G5e6kl5f/?igsh=b2tucmJncHV0dGxmhttps://www.facebook.com/share/v/1dw4ETf7e7/

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.